പയ്യന്നൂർ : ആദ്യകാല ഡോക്ടറും പയ്യന്നൂർ നഴ്സിങ്ങ് ഹോം ഉടമയുമായിരുന്ന കുപ്പാടക്കത്ത് ഭാസ്ക്കരൻ നമ്പ്യാർ 92 നിര്യാതനായി. പയ്യന്നൂർ കോളേജ് ഭരണസമിതി മുൻ ഡയറക്ടറും പയ്യന്നൂർ ലയൺസ് ക്ലബ്ബ് ചാർട്ടർ മെമ്പറും പയ്യന്നൂർ വെറ്ററൻസ് സ്പോർട്സ് ഫോറം രക്ഷാധികാരിയുമായിരുന്നു. ഭാര്യ: കുന്നോത്ത് താഴത്ത് വീട്ടിൽ കോമളം. മക്കൾ: അനിത , മായ, ഡോ. മനോജ്
( ശിശുരോഗ വിദഗ്ധൻ പയ്യന്നൂർ സഹകരണ ആശുപത്രി ) മരുമക്കൾ: ഡോ. വി. കൊച്ചുകൃഷ്ണൻ ( സർജൻ തലശ്ശേരി) കൊച്ചുകൃഷ്ണൻ (റിട്ട. ബാങ്ക് മാനേജർ) അപർണ. സംസ്കാരം ഇന്ന് വൈകുന്നേരം 3.30 ന് പയ്യന്നൂർ മൂരിക്കൊവ്വൽ സമുദായ ശ്മശാനത്തിൽ നടക്കും.
0 Comments