Ticker

6/recent/ticker-posts

കാലിച്ചാനടുക്കം ക്ഷീര സഹകരണ സംഘത്തിൽ കവർച്ചാ ശ്രമം ഗ്ലാസ് തകർത്തു, പ്രതി കസ്റ്റഡിയിൽ

കാഞ്ഞങ്ങാട് : തായന്നൂർ കാലിച്ചാനടുക്കം ക്ഷീരോത്പാദക സഹകരണ സംഘത്തിൽ കവർച്ചാ ശ്രമം. കെട്ടിടത്തിൻ്റെ ഗ്ലാസ് തകർത്തെങ്കിലും ഗ്രിൽ മുറിക്കാനാവാത്തതിനാൽ കവർച്ച നടത്താനായില്ല. പ്രതിയുടെ ദൃശ്യം സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞു.
 പ്രതി കസ്റ്റഡിയിലായിട്ടുണ്ട്. കാലിച്ചാനടുക്കം ആലത്തടി ശ്രീജിത്താണ് 40 അമ്പലത്തറ പൊലീസിൻ്റെ കസ്റ്റഡിയിലായത്. രാത്രി 10 മണിക്ക് പ്രതി കൃത്യം നടത്തുന്നതായാണ് ക്യാമറയിലുള്ളത്. കല്ല് കൊണ്ട് ഗ്ലാസ് പൊട്ടിക്കുകയായിരുന്നു. സ്ഥാപനത്തിനകത്ത് നിന്നും പണം അപഹരിക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് സംഘം സെക്രട്ടറി എൻ.വി. രജിത്ത് കുമാർ പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.
Reactions

Post a Comment

0 Comments