Ticker

6/recent/ticker-posts

കുമ്പളയിൽ റോഡ് മുറിച്ചു കടക്കുകയായിരുന്ന നാല് വയസുകാരിക്ക് കാറിടിച്ച് പരിക്ക്

കാസർകോട്:കുമ്പളയിൽ റോഡ് മുറിച്ചു കടക്കുകയായിരുന്ന നാല് വയസുകാരിക്ക് കാറിടിച്ച് തലക്ക് സാരമായി പരിക്ക്.കോയിപ്പാടി പെരലയിലെ ഇസ്ബുവിൻ്റെ മകൾ മറിയം സിദ്രക്കാണ് പരിക്കേറ്റത്. പേരാൽ കൊട്ടോടിയിൽ ബസ് വെയിറ്റിംഗ് ഷെഡിന് മുൻവശമുള്ള റോഡ് മുറിച്ച് കടക്കവെ കാർ ഇടിക്കുകയായിരുന്നു. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ വല്യുമ്മ നഫീസ 64യുടെ പരാതിയിൽ കാർ ഡ്രൈവർക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments