Ticker

6/recent/ticker-posts

നീലേശ്വരത്ത് നിക്ഷേപ തട്ടിപ്പ് മൂന്ന് പേർക്ക് പണം നഷ്ടമായി ഏഴ് പേർക്കെതിരെ കേസ്

നീലേശ്വരം :നീലേശ്വരത്ത് നിക്ഷേപ തട്ടിപ്പിൽ മൂന്ന് പേർക്ക് പണം നഷ്ടമായി. അഞ്ചേമുക്കാൽ ലക്ഷം രൂപയാണ് നഷ്ടമായത്. ഏഴ് പേർക്കെതിരെ സംഭവത്തിൽ നീലേശ്വരം പൊലീസ് കേസെടുത്തു. രാജപുരം കരിന്ദ്രം കല്ല് സ്വദേശി തായന്നൂർ കുഴിക്കോലിൽ താമസിക്കുന്ന എം. ശങ്കരനാരായണൻ്റെ 56 പരാതിയിൽ സിംഗ് ടെച്ച് മാർക്കറ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൻ്റെ ഡയറക്ടർമാരായ കോട്ടയം സ്വദേശി വൃന്ദ രാജേഷ്, കാസർകോട് സ്വദേശി കുഞ്ഞിച്ചന്തുനായർ മേലത്ത്, തളിപ്പറമ്പിലെ മേഴ്സി പി ജോയി, തളിപ്പറമ്പിലെ സുരേഷ് ബാബു, കോട്ടയത്തെ രാജീവ് നാരായണൻ, സന്ധ്യ രാജീവ്, കണ്ണൂരിലെ കമലാക്ഷൻ എന്നിവർക്കെതിരെയാണ് കേസ്. നീലേശ്വരം ഓഫീസിൽ വെച്ച് പരാതിക്കാരൻ ഒന്നെ കാൽ ലക്ഷം രൂപയും മാതാവ് ജാനകി അമ്മ 78 അരലക്ഷം രൂപയും സഹോദരൻ ശശീന്ദ്രൻ 50 മൂന്ന് ലക്ഷം രൂപയുമാണ് നൽകിയത്. പതിനാലര ശതമാനം പലിശ വാഗ്ദാനം ചെയ്ത് റിസർവ് ബാങ്ക് നിയമത്തിന് വിരുദ്ധമായി പണം സ്വീകരിച്ചെന്നാണ് കേസ്. 2011 മുതലാണ് പണം നൽകിയത്.
Reactions

Post a Comment

0 Comments