കാഞ്ഞങ്ങാട് :വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ വീട്ടിലെത്തിയ ആൾ യുവതിയെ ചുംബിച്ചു. യുവതി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. കൈയിൽ പിടിച്ച് വലിച്ച് മുഖത്ത് ഉമ്മ വെച്ചെന്നാണ് പരാതി. തൃക്കരിപ്പൂർ കൊവ്വലിലാണ് സംഭവം. 48 കാരി നൽകിയ പരാതിയിൽ പി.എം.എച്ച്. അബൂബക്കർ എന്ന ആൾക്കെതിരെ ചന്തേര പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ 5ന് വൈകീട്ട് 5.30 ന്
വോട്ടർ പട്ടികയിൽ പേര് ചേർക്കാനെന്ന് പറഞ്ഞ് വീട്ടിൽ വരികയും ചുംബിച്ച് മാനഹാനിയുണ്ടാക്കിയെന്നാണ് പരാതി. പിന്നീട് എതിർപ്പിനെ അവഗണിച്ച് വാട്സാപ്പിൽ മെസേജ് അയച്ച് പിന്തുടർന്നതായും പരാതിയിൽ പറഞ്ഞു.
0 Comments