Ticker

6/recent/ticker-posts

ജില്ലാശുപത്രി സെക്യൂരിറ്റി ജീവനക്കാരനെ പിടിച്ചു തള്ളി ഭീഷണിപ്പെടുത്തി പഞ്ചായത്ത് പ്രസിഡൻ്റിനെതിരെ കേസ്

കാഞ്ഞങ്ങാട് : ജില്ലാശുപതിജീവനക്കാരനെ പിടിച്ചു തള്ളി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പഞ്ചായത്ത് പ്രസിഡൻ്റിനെതിരെ പൊലീസ് കേസെടുത്തു. കാഞ്ഞങ്ങാട്ജില്ലാശുപത്രിയിലെ സെക്യൂരിറ്റിയും, ഡ്രൈവറായും ജോലി ചെയ്യുന്ന കുശാൽ നഗറിലെ രാജീവൻ്റെ 48 പരാതിയിൽ പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. അരവിന്ദാക്ഷനെതിരെയാണ്  കേസെടുത്തത്. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. അനുവാദമില്ലാതെ കഷ്യാലിറ്റിയിൽ പ്രവേശിപ്പിക്കുന്നത് ചോദ്യം ചെയ്ത വിരോധത്തിൽ തടഞ്ഞു നിർത്തി കൈ കൊണ്ട് പിടിച്ചു തള്ളുകയും കൊല്ലുമെന്ന് ഭീഷണി പെടുത്തിയെന്ന പരാതിയിൽ ഹോസ്ദുർഗ് പൊലീസാണ് കേസെടുത്തത്.

Reactions

Post a Comment

0 Comments