കാഞ്ഞങ്ങാട് :ചിത്താരി സ്വദേശി മംഗലാപുരത്ത് വാഹനാപകടത്തിൽ മരിച്ചു. ഇന്ന്
വൈകീട്ടാണ് അപകടം.
സൗത്ത് ചിത്താരിയിലെ കൊട്ടോടി അബൂബക്കർ 55 ആണ് മരിച്ചത്. സ്വകാര്യ ബസ് തട്ടിയിടുകയായിരുന്നു. ഗുരുതരമായി പരിക്ക് പറ്റി നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മംഗലാപുരം ആശുപത്രിയിൽ. വിവരം അറിഞ്ഞ് ബന്ധുക്കൾ മംഗലാപുരത്തേക്ക് പോയിട്ടുണ്ട്. ഭാര്യാവീട് ബേക്കലിലാണ്.
0 Comments