Ticker

6/recent/ticker-posts

ഓണം സ്പെഷ്യൽ ഡ്രൈവ്: ഓട്ടോയിൽ കടത്തിയ 18 ഗ്രാം എം.ഡി.എം. എയുമായി യുവാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട് :ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി
സംശയാസ്പദമായി കണ്ട ഓട്ടോ പരിശോധിച്ചതിൽ എംഡിഎംഎ പിടികൂടി. പൊലീസ് പട്രോളിംഗ് നടത്തുന്നതിനിടെ ഇച്ചിലമ്പാടി കൊടിയമ്മ ജംഗ്ഷനിൽ  കണ്ട ഓട്ടോയുമായി പൊലീസിനെ കണ്ട് കടന്നുകളയാൻ ശ്രമിക്കുകയും തടഞ്ഞു നിർത്തി പരിശോധിച്ചത്തിൽ ഓട്ടോയിൽ നിന്ന് എംഡിഎംഎ കണ്ടെത്തുകയും ചെയ്തു. ഇച്ചിലമ്പാടി കൊടിയമ്മ സ്വദേശി എം. അബ്ദുൾ അസീസ്  42  ആണ് പിടിയിലായത് . 18.240 ഗ്രാം എംഡിഎംഎയാണ് കണ്ടെത്തിയത്. 
ജില്ലാ പൊലീസ് മേധാവി ബി. വി. വിജയ ഭരത് റെഡ്‌ഡിയുടെ നിർദ്ദേശ പ്രകാരം ഓണം ഉൾപ്പെടെയുള്ള ആഘോഷങ്ങൾ മുൻനിർത്തി ഓണം സ്പെഷ്യൽ ഡ്രൈവ് നടന്നു വരികയാണ് ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയത്. കാസർകോട് എഎസ്പി ഡോ. നന്ദഗോപന്റെ മേൽനോട്ടത്തിൽ കുമ്പള ഇൻസ്പെകർ ജിജേഷിൻ്റെ നേതൃത്വത്തിൽ എസ് ഐ ശ്രീജേഷ് എഎസ്ഐ ബാബുരാജ് ഡ്രൈവർ സിപിഒ അജേഷ് എന്നിവരോടൊപ്പം ഡാൻസാഫ് അംഗങ്ങളായ എസ് ഐ നാരായണൻ, എഎസ്ഐ ഷാജു , രാജേഷ്, ഷജീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Reactions

Post a Comment

0 Comments