ആൺകുട്ടിയെ പ്രകൃതി വിരുദ്ധ
ലൈംഗിക പീഡനത്തിനിരയാക്കിയ
പ്രതിക്ക് മൂന്ന് വർഷം
തടവും പിഴയും ശിക്ഷ വിധിച്ച് കോടതി.
പടന്നക്കാട് കുറുന്തൂരിലെ വി. വി. സുകുമാരനെ 69 യാണ് ശിക്ഷിച്ചത്.
പ്രതിക്ക് 3വർഷം തടവും 10,000
രൂപപിഴയും, പിഴ അടച്ചില്ലെങ്കിൽ 3 മാസം അധിക തടവിനും ആണ് ശിക്ഷ വിധിച്ചത്. ഹോസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 13വയസ് പ്രായമുള്ള ആൺ കുട്ടിയെയാണ് പ്രതി പീഡിപ്പിച്ചത്. 2024 മാർച്ച് 8 ന് 12 മണിക്കും 3 മണിക്കും ഇടയിലുള്ള സമയത്താണ് പീഡനം നടന്നത്. പടന്നക്കാട് ഗുളികൻ അറയിൽ തെയ്യത്തിന് പോയ സമയം കുട്ടിയെ പ്രതി ലൈംഗിക ഉദേശത്തോടെ അതിക്രമം നടത്തിയ കേസിലാണ് ഇന്ന് സ്പെഷ്യൽ കോർട്ട് ഫോർ ദി ട്രയൽ ഓഫ് ഓഫൻസസ് അണ്ടർ പോക്സോ ആക്ട്
പ്രകാരം വിധി പറഞ്ഞത്.
ഹോസ്ദുർഗ് ജഡ്ജ് പി.എം. സുരേഷ് ആണ് ശിക്ഷ വിധിച്ചത്.പോക്സോ ആക്ട് 8 r/w 7പ്രകാരം 3 വർഷം സാധാരണ തടവും, 10,000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ 3 മാസം അധിക തടവും ആണ് ശിക്ഷ . ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ആദ്യാന്വേഷണം നടത്തിയത് അന്നത്തെ സബ്ബ് ഇൻസ്‌പെക്ടർ ആയിരുന്ന ഐ.വി ധർമ്മരാജനും തുടർന്നുള്ള അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ എസ്.എം എസ് പൊലീസ് സ്റ്റേഷൻ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് ആയിരുന്ന എം. കൃഷ്ണനുമാ ണ്. പ്രോസീക്യൂഷന് വേണ്ടി ഹോസ്ദുർഗ് സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ എ. ഗംഗാധരൻ ഹാജരായി.
0 Comments