പ്രതിക്ക് 20 വർഷവും 6 മാസവും കഠിന തടവും 16,000 രൂപ പിഴയുംപിഴ അടച്ചില്ലെങ്കിൽ 8 മാസം അധിക തടവിനും ആണ് ശിക്ഷ വിധിച്ചത്. മുളിയാർ
പൈക്കറോഡിലെ മല്ലംഹൗസിൽ
കെ. നിത്യാനന്ദൻ എന്ന നിത്യ 29 യെയാണ് ശിക്ഷിച്ചത്.
ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 14വയസ് പ്രായമുള്ള പെൺകുട്ടിയാണ് പീഡനത്തിനിരയായത്. 2023 ജുലൈ 21 ന് ഉച്ചക്ക് 1 മണിക്ക് പ്രതി രക്ഷിതാക്കളുടെ സംരക്ഷണയിൽ നിന്നും കൂട്ടിയെ കൊണ്ടുപോയി ആൾതാമസമില്ലാത്ത കെട്ടിടത്തിൽ എത്തിച്ച് ലൈംഗിക പീഡനത്തിന് വിധേയമാക്കിയെന്ന കേസിലാണ് ഇന്ന് സ്പെഷ്യൽ കോർട്ട് ഫോർ ദി ട്രയൽ ഓഫ് ഒ ഫൻസസ് അണ്ടർ പോക്സോ ആക്ട് പ്രകാരം പ്രതിയെ ശിക്ഷിച്ചത്.
ഹോസ്ദുർഗ് ജഡ്ജ് പി എം . സുരേഷ് ആണ് ശിക്ഷ വിധിച്ചത്..ഇന്ത്യൻ ശിക്ഷ നിയമം 354(A)(1)(i) പ്രകാരം 6 മാസം കഠിന തടവും, 1000/ രൂപ പിഴയും, പിഴ അട ച്ചില്ലെങ്കിൽ 2 മാസം അധിക തടവും, പോക്സോ ആക്ട് 4(2) r/w 3 (a)പ്രകാരം 20 വർഷം കഠിന തടവും, 15,000/ രൂപ പിഴയും, പിഴ അട ച്ചില്ലെങ്കിൽ 6 മാസം അധിക തടവും ആണ് ശിക്ഷ വിധിച്ചത്.ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. ആദൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ ഇൻസ്‌പെക്ടർ ആയിരുന്ന എ. അനിൽകുമാർആണ്. പ്രോസീക്യൂഷന് വേണ്ടി ഹോസ്ദുർഗ് സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ എ. ഗംഗാധരൻ ഹാജരായി.
0 Comments