പടന്നക്കാട് പീഡനക്കേസ് അന്വേഷിച്ച് പ്രതിക്ക് മരണം വരെ ജയിൽ ശിക്ഷ വാങ്ങി കൊടുത്ത
എം.പി. ആസാദിനും കണ്ണൂരിൽ
ഒന്നേകാൽ കോടി രൂപയും 300 പവനും കവർച്ച ചെയ്ത പ്രതികളെ പിടികൂടിയ ടി.പി.സുമേഷിനും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അവാർഡ്.
ഇന്ത്യൻ പൊലീസിലെ മികച്ച അന്വേഷണ ഉദ്യോഗസ്ഥർക്കുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അവാർഡ് ആണ്
ലഭിച്ചത്. നിലവിൽ കൂത്ത് പറമ്പ്
അസിസ്റ്റന്റ് കമ്മീഷണർ ആണ് എം. പി ആസാദ്.
ഹോസ്ദുർഗ് ഇൻസ്‌പെക്ടർ ആയിരുന്ന കാലത്ത്, വീടിനകത്ത് ഉറങ്ങി കിടന്നിരുന്ന പെൺകുട്ടിയെ അർദ്ധരാത്രിയിൽ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച പ്രതിക്ക് മരണം വരെ തടവ് ശിക്ഷ ലഭിക്കുന്നതിനായി നടത്തിയ ഉജ്ജ്വല അന്വേഷണത്തിനാണ് ഈ ദേശീയ ബഹുമതി ലഭിച്ചത്. വളപട്ടണം ഇൻസ്പെക്ടർ ആയിരിക്കെയാണ് ഒരു സൂചനയുമില്ലാതിരുന്ന കൊള്ളയടിക്കേസിലെ പ്രതികളെ അഞ്ച് ദിവസങ്ങൾക്കകം ടി. പി .സുമേഷ് പിടികൂടിയത്. കണ്ണൂർ സിറ്റി ക്രൈംബ്രാഞ്ചിലെ അസി. കമ്മീഷണറാണ് നിലവിൽ ടി.പി.സുമേഷ്.
0 Comments