Ticker

6/recent/ticker-posts

ആറ് കുട്ടി ഡ്രൈവർമാർ പിടിയിൽ രക്ഷിതാക്കൾക്കെതിരെ കേസ്

കാഞ്ഞങ്ങാട് : ഇര ചക്രവാഹനം ഓടിച്ച
പ്രായ പൂർത്തിയാവാത്ത 
ആറ് കുട്ടി 
ഡ്രൈവർമാരെ പൊലീസ് പിടികൂടി രക്ഷിതാക്കൾക്കെതിരെ കേസെടുത്തു. കുട്ടികൾക്ക് വാഹനം ഓടിക്കാൻ നൽകുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതിൻ്റെ ഭാഗമായി പൊലീസ് കർശന പരിശോധന തുടരുകയാണ്. കുമ്പള, മഞ്ചേശ്വരം, വിദ്യാനഗർ, കാസർകോട്, ബേക്കൽ പൊലീസുമാണ് കുട്ടികൾ ഓടിച്ച വാഹനങ്ങൾ കസ്റ്റഡിയിലെടുത്തത്.ബംബ്രാണയിൽ നിന്നും ഇന്ന് വൈകീട്ട് 15 കാരൻ ഓടിച്ച സ്കൂട്ടർ കുമ്പള പൊലീസ് പിടികൂടി സ്കൂട്ടർ ഓടിക്കാൻ നൽകിയ അമ്മാവനെതിരെ കേസെടുത്തു. ബേക്കലിൽ 17 കാരിക്ക് സ്കൂട്ടർ നൽകിയ മാതാവിനെതിരെ കേസെടുത്തിരുന്നു. ഉപ്പളയിൽ 16 കാരൻ ഓടിച്ച സ്കൂട്ടർ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്ത് അമ്മാവനെതിരെ കേസെടുത്തു. തളങ്കരയിൽ 17 കാരൻ ഓടിച്ച സ്കൂട്ടർകസ്റ്റഡിയിലെടുത്ത കാസർകോട് പൊലീസ് അമ്മാവനെ തിരെ കേസെടുത്തു. കല്ലക്കട്ടയിൽ 17 കാരൻ ഓടിച്ച സ്കൂട്ടർ വിദ്യാനഗർ പൊലീസ് കസ്റ്റഡിയിലെടുത്തു. മാതാവിനെതിരെ കേസെടുത്തു. ബംബ്രാണയിൽ 16 കാരൻ ഓടിച്ച സ്കൂട്ടർ കുമ്പള പൊലീസ് പിടികൂടി പിതാവിനെതിരെ കേസെടുത്തു. ചൂരിത്തട്ക്കയിൽ 17 കാരൻ ഓടിച്ച സ്കൂട്ടർ പിടികൂടിയ കുമ്പള പൊലീസ് അമ്മാവനെതിരെ കേസെടുത്തു. മേൽപ്പറമ്പ , ബേഡകം പൊലീസും കുട്ടി ഡ്രൈവറെ
കസ്ററഡിയിലെടുത്ത് വാഹനം നൽകിയ ആൾക്കെതിരെ ഇന്ന് കേസെടുത്തു.

Reactions

Post a Comment

0 Comments