Ticker

6/recent/ticker-posts

രണ്ടിടത്ത് ചൂതാട്ട സംഘം പിടിയിൽ 10 പേരെ കസ്റ്റഡിയിലെടുത്തു

കാഞ്ഞങ്ങാട് :രണ്ടിടത്ത് പൊലീസ് നടത്തിയ റെയ്ഡിൽ ചൂതാട്ട സംഘങ്ങൾ പിടിയിലായി. 10 പേരെ കസ്റ്റഡിയിലെടുത്തു. പണം പിടിച്ചു.
കൊന്നക്കാട് ബസ് സ്റ്റാൻഡിന് പിറക് വശം പൊതു സ്ഥലത് പുള്ളി മുറി ചൂതാട്ടത്തിലേർപ്പെട്ട മൂന്ന് പേരെ പിടികൂടി കേസെടുത്തു. 1200 രൂപ പിടിച്ചു. വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു. ബേള കുക്കം കുഡ്ലുവിൽ ഏഴംഗ ചൂതാട്ട സംഘത്തെ ബദിയഡുക്ക പൊലീസ് പിടികൂടി കേസെടുത്തു. 5350 രൂപ പിടിച്ചു. പൊതു സ്ഥലത്ത് പുള്ളി മുറി ചൂതാട്ടത്തിലേർപ്പെട്ടവരാണ് പിടിയിലായത്.
Reactions

Post a Comment

0 Comments