Ticker

6/recent/ticker-posts

പൊലീസ് എത്തുമ്പോൾ ലോഡ്ജിൽ അഞ്ച് യുവതികളും രണ്ട് പുരുഷന്മാരും

കാഞ്ഞങ്ങാട് : പൊലീസ് ലോഡ്ജിയ എത്തുമ്പോൾ ലോഡ്ജിനകത്ത് ഉണ്ടായിരുന്നത് അഞ്ച് യുവതികളും രണ്ട് പുരുഷന്മാരും.
   ചെറുവത്തൂർ മലബാർ ലോഡ്ജ് കേന്ദ്രീകരിച്ച് അസാന്മാർഗിക പ്രവർത്തനം നടത്തി വരികയായിരുന്ന സംഘത്തെയാണ് പിടികൂടിത്. കാഞ്ഞങ്ങാട് ഡി.വൈ. എസ്. പി സുരേഷ് ബാബുവിന്റെ നിർദ്ദേശ പ്രകാരം ചന്തേര പൊലീസ്  ഇൻസ്പെക്ടർ കെ. പ്രശാന്തിൻ്റെ നേതൃത്വത്തിൽ എ.എസ്.ഐ ലീന, സിവിൽ പൊലീസ് ഓഫീസർമാരായ ശരണ്യ, സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ വലയിലാക്കിയത്.  സാമ്പത്തിക ലാഭത്തിനായി യുവതികളെ ഉപയോഗിച്ച് അസാന്മാർഗിക  പ്രവർത്തനം നടത്തി വരിയായിരുന്ന മലബാർ ലോഡ്ജ് ഉടമ മുഹമ്മദ് അസൈനാർ, ലോഡ്ജ് ജീവനക്കാരിയായ കാസർകോട് മുള്ളേരിയ സ്വദേശി  നസീമ,  കൂടാതെ നാല് സ്ത്രീകളും അസാന്മാർഗിക പ്രവർത്തനത്തിന് ലോഡ്ജിൽ എത്തിയ രണ്ട് പുരുഷന്മാരുമാണ് പിടിയിലായത്. ഇവർക്കെതിരെ ചന്തേര പോലീസ് സ്റ്റേഷൻ Cr. No. 923/25 U/s 3 of  ഇമ്മോറൽ ട്രാഫിക് പ്രിവെൻഷൻ ആക്ട് പ്രകാരം കേസ് എടുത്തു.
Reactions

Post a Comment

0 Comments