നീലേശ്വരം:രാത്രി വീട്ടിൽ നിന്നും പോയ 16 വയസുകാരനെ കാണാതായതായി പരാതി. മാതാവിൻ്റെ പരാതിയിൽ നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഓർച്ചയിലെ നൗഷാദിൻ്റെ മകൻ എൻ.പി .മുഹമ്മദിനെയാണ് കാണാതായത്. 10 ന് രാത്രി 12 മണിക്ക് വീട്ടിൽ നിന്നും പോയ ശേഷം വിവരമില്ലെന്നാണ് പരാതി. മാതാവ് ടി. കെ. സജീലയുടെ പരാതിയിൽ കേസെടുത്തു.
0 Comments