Ticker

6/recent/ticker-posts

വൻ മണൽ വേട്ട പിടികൂടിയത് 18 തോണികളും രണ്ട് ലോറികളും

കാസർകോട്:പാരിസ്ഥിതിക ആഘാതം ഉണ്ടാക്കും വിധം യാതൊരു രേഖയും ഇല്ലാതെ അനധികൃതമായി മണൽ എടുക്കാൻ ഉപയോഗിച്ച 18 തോണികൾ , 2 ടിപ്പറുകളും പിടികൂടി. കുമ്പള പൊലീസ് ആണ് പിടികൂടിയത്. നിരവധി നിറച്ചു വെച്ച മണൽ ചാക്കുകളും പിടിച്ചെടുത്തു. കുമ്പള തീരപ്രദേശത്തും, മൊഗ്രാൽ, ഷിറിയ, കുക്കാർ പുഴയുടെ അഴിമുഖത്തുനിന്നും, തീരങ്ങളിൽ നിന്നും അനധിർകൃതമായി മണൽ കടത്തുന്ന മണൽ മാഫിയ സംഘളുടെ തോണിയും ടിപ്പറുമാണ് നടപടിക് വിധേയമാക്കിയത്. കേരള മാരിടൈം ബോർഡിൻെറ അധീനതയിലുള്ള അഴിമുഖത്തു നിന്നും മണൽ കടത്തുന്നത് സർക്കാർ മുതലുകൾ കവർച്ച ചെയ്യുന്ന കുറ്റകൃത്യമാണ്, ഇത്തരം പ്രവർത്തികളിൽ ഏർപെടുന്നവർക്കെതിരെ കർശന നിയമനടപടി ഉണ്ടാകും. 
കുമ്പള ഇൻസ്‌പെക്ടർ ടി.കെ. മുകുന്ദൻ്റെ നേതൃത്വത്തിൽ എസ്ഐ മാരായ അനന്ത കൃഷ്ണൻ,  ശ്രീജേഷ് എന്നിവരാണ് തോണികളും വാഹനങ്ങളും പിടികൂടിയത്.
Reactions

Post a Comment

0 Comments