കാഞ്ഞങ്ങാട് :ബ്രേക്ക് പൊട്ടിയ കുഴൽ കിണർ വണ്ടി കാട്ടിലേക്ക് പാഞ്ഞ് കയറി. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. രണ്ട് പേർക്ക് സാരമായി പരിക്കേറ്റു. മടിക്കൈ കാഞ്ഞിരപൊയിൽ പുളിയനടുക്കം ചോമങ്കോട് ഇന്ന് ഉച്ചക്കാണ് അപകടം. ഇറക്കമിറങ്ങി വന്ന വാഹനം ബ്രേക്ക് നഷ്ടപ്പെട്ടതോടെ നിയന്ത്രണം തെറ്റി റോഡരികിലെ കാട്ടിലേക്ക് ഇടിച്ചു കയറി. റബർ മരങ്ങളിൽ ഇടിച്ച് ഒരു ഭാഗം ചെരിഞ്ഞ് നിൽക്കുകയായിരുന്നു. കുഴൽ കിണർ വാഹനത്തിന് മുകളിൽ ഇരുന്ന് നിരവധി തൊഴിലാളികൾ യാത്ര ചെയ്തിരുന്നു. മുകളിൽ ഇരുന്ന് യാത്ര ചെയ്തതൊഴിലാളികൾക്ക് റോഡിലേക്ക് തെറിച്ചു വീണ് പരിക്കേൽക്കുകയായിരുന്നു. നാട്ടുകാർ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. തൊഴിലാളികൾ വാഹനത്തിനടിയിൽ കുടുങ്ങി കിടക്കുന്നുണ്ടോയെന്ന സംശയത്തിൽ നാട്ടുകാർ തിരച്ചിൽ നടത്തിയിരുന്നു. വാഹനം വേഗത കുറച്ച് ഓടിയതിനാൽ വലിയ അപകടം ഒഴിവായി. കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്നു.
0 Comments