കാഞ്ഞങ്ങാട്: മുസ്ലിം ലീഗ് വാർഡ് ഭാരവാഹിയും ഫോട്ടോഗ്രാഫറുമായ കരീം മൈത്രിയുടെ വീടിനോട് ചേർന്നുള്ള കോഴിക്കൂട് കത്തി നശിച്ചനിലയിൽ. കത്തിച്ചതാണെന്നാണ് സംശയം.
ഇന്ന് രാവിലെയാണ് സംഭവം അറിയുന്നത്.
കോഴിക്കൂടിനടുത്ത് സൂക്ഷിച്ചിരുന്ന സാധനളും വെള്ളത്തിൻ്റെ പൈപ്പുകളും പഴയ കട്ടിലും ജനാലയും
കത്തി നശിച്ചു.
പുലർച്ചെ തീവച്ചതാണെന്ന് കരുതുന്നു. ഇരു ചക്ര വാഹനത്തിന്റെ ശബ്ദം പുലർച്ചെ കേട്ടിരുന്നുവെന്ന് സമീപവാസികൾ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ
യുഡിഎഫിന് വേണ്ടി പ്രവർത്തിക്കുകയും
സോഷ്യൽ മീഡിയയിൽ
പ്രചരണം നടത്തുകയും
ആറാം ആറാം വാർഡിൽ മഡിയൻ സ്കൂളിലെ പോളിംഗ് ബൂത്തിൽ
യുഡിഎഫ് സ്ഥാനാർത്ഥിയുടെ
ബൂത്ത് ഏജൻ്റായിരുന്നു.
0 Comments