Ticker

6/recent/ticker-posts

ഒടയംചാൽ സ്വദേശിയായ യുവാവ് മാൾട്ടയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

കാഞ്ഞങ്ങാട്: ഹൃദയാഘാതത്തെതുടര്‍ന്ന് മലയാളി നഴ്‌സ് മാള്‍ട്ടയില്‍ മരിച്ചു. കോടോം-ബേളൂര്‍ ഒടയംചാൽ
തടിയംവളപ്പിലെ പയ്യമ്പള്ളി മാത്യു-ത്രേസ്യാമ്മ ദമ്പതികളുടെ മകന്‍ ജോജി മാത്യു 43ആണ് മരിച്ചത്. സംസ്‌കാരം പിന്നീട് കാഞ്ഞിരടുക്കം സെന്റ് ജോര്‍ജ് ദേവാലയത്തില്‍. ഭാര്യ: നിഷ (നഴ്‌സ്, മാള്‍ട്ട) വയനാട് പുല്‍പള്ളി തൊഴുവത്തിങ്കല്‍ കുടുംബാംഗം. മക്കള്‍: ഡിവോണ (ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനി), ഗോഡ്‌സണ്‍ (മൂന്നാംക്ലാസ് വിദ്യാര്‍ഥി). സഹോദരങ്ങള്‍: ജോബി, ഫാദര്‍ ജോഷി സിആര്‍എം (മ്യൂണ്‍സ്റ്റര്‍, ജര്‍മനി), ജിജോ (എല്‍വിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജസ്, ഹൊഷിയാപൂര്‍, പഞ്ചാബ്).
Reactions

Post a Comment

0 Comments