Ticker

6/recent/ticker-posts

ബേക്കലിൽ മുസ്ലിം ലീഗ് പ്രവർത്തകനെ ആക്രമിച്ചു കാഞ്ഞങ്ങാട് തോയമ്മലിൽ ഐ.എൻ.എൽ പ്രവർത്തകന് നേരെ അക്രമം

കാഞ്ഞങ്ങാട് :ബേക്കലിൽ മുസ്ലിം ലീഗ് പ്രവർത്തകനെ ഐ.എൻ.എൽ പ്രവർത്തകർ ആക്രമിച്ചു. കൂളിയങ്കാൽ തോയമ്മലിൽ ഐ.എൻ.എൽ പ്രവർത്തകനെ മുസ്ലീം ലീഗ് പ്രവർത്തകരും ആക്രമിച്ചു. മുസ്ലീം ലീഗ് പ്രവർത്തകൻ പള്ളിക്കര പുതിയ കടപ്പുറത്തെ ഗഫൂർ ഗഫൂർ മുഹമ്മദിന് 42 മർദ്ദനമേറ്റു. ബേക്കൽ ജംഗഷനിൽ വച്ച് മർദ്ദിച്ചതായാണ് പരാതി. രാഷ്ട്രീയ വിരോധം വച്ച് ഇരുമ്പ് പൈപ്പ് പോലുള്ള ആയുധം ഉപയോഗിച്ച് ആക്രമിച്ചതായാണ് പരാതി. സംഭവത്തിൽ ഐ.എൻ എൽ പ്രവർത്തകരായ അസീസ്, അൻ വാസ്, ഷഹാൻ, സിറാജ്, മറ്റ് കണ്ടാലറിയാവുന്ന 20 പേർക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു. ഐ.എൻ.എൽ പ്രവർത്തകൻ കൂളിയങ്കാലിലെ മൻസൂർ മുഹമ്മദലിക്ക് 28 മർദ്ദനമേറ്റു. തോയമ്മ ലിൽ വച്ച് ഇടത് കണ്ണിന് മുകളിൽ പഞ്ച് കൊണ്ട് ഇടിച്ചും മറ്റും പരിക്കേൽപ്പിച്ചെന്നാണ് പരാതി. രാഷ്ട്രീയ വിരോധമാണ് കാരണമെന്ന് പറയുന്നു. സംഭവത്തിൽ മുസ്ലീം ലീഗ് പ്രവർത്തകരായ ഇർഫാൻ, ഇർഷാദ്, ജംഷീർ, യൂസഫ് എന്നിവർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments