Ticker

6/recent/ticker-posts

നീലേശ്വരം നഗരസഭയും അജാനൂർ പഞ്ചായത്തും എൽ.ഡി.എഫ് പിടിച്ചു

കാഞ്ഞങ്ങാട് :നീലേശ്വരം നഗരസഭയും അജാനൂർ പഞ്ചായത്തും എൽ.ഡി.എഫ് പിടിച്ചു.നീലേശ്വരം നഗരസഭയിൽ 34 വാർഡുകളിൽ എൽ ഡി എഫ് 20 സീറ്റിലും  യു ഡി എഫ് -13 സീറ്റിലും മറ്റുള്ളവർ ഒരു സീറ്റിലും വിജയിച്ചു.
ജില്ലാ പഞ്ചായത്ത്  UDF - 9,  LDF - 8

NDA - 1
   ലീഡ് ചെയ്യുന്നു
അജാനൂരിൽ എൽ.ഡി.എഫ് 12 യുഡിഎഫ് 8 ബി ജെ പി 4 ആണ് സീറ്റ് നില .അജാനൂർ പഞ്ചായത്ത് ഭരണം വീണ്ടും എൽഡിഎഫിന്. 24 വാർഡുകളിൽ 12 വാർഡുകൾ എൽഡിഎഫിനും 8 വാർഡുകൾ യുഡിഎഫിനും നാല് വാർഡുകൾ ബിജെപി ക്കും ലഭിച്ചു. അജാനൂർ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനാർത്ഥി വി വി തുളസി എട്ടാം വാർഡായ  മടിയനിൽ നിന്നും 8 70 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്   തിരഞ്ഞെടുക്കപ്പെട്ടത്. വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥി മൂലക്കണ്ടം പ്രഭാകരൻ പതിനാലാം വാർഡ് ആയ കിഴക്കുംകരയിൽ നിന്നും 586 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. യുഡിഎഫിന് 8 വാർഡുകളിൽ വിജയം. ബിജെപി സ്ഥാനാർത്ഥികൾ നാല് വാർഡുകളിൽ വിജയിച്ചു.
Reactions

Post a Comment

0 Comments