Ticker

6/recent/ticker-posts

കുടുംബം രാത്രികുർബാനക്ക് പോയ സമയം വീടിന്റെ വാതിൽ പൂട്ട് തകർത്ത് സ്വർണാഭരണങ്ങൾ കവർച്ച ചെയ്തു

കാഞ്ഞങ്ങാട് : ക്രിസ്മസ് പ്രമാണിച്ച് കുടുംബം രാത്രികുർബാനക്ക് പള്ളിയിൽ പോയ സമയം കവർച്ചാ സംഘം വീടിന്റെവാതിൽ പൂട്ട് തകർത്ത് സ്വർണാഭരണങ്ങൾ കവർച്ച ചെയ്തു. പടന്നക്കാട് കുറുന്തൂരിലെ വീട്ടിൽ ഇന്നലെ രാത്രി 12 മണിക്കും ഇന്ന് പുലർച്ചെ 2.30 മണിക്കും ഇടയിലാണ് കവർച്ച. കാഞ്ഞങ്ങാട്ടെ സ്കാനിംഗ് സ്ഥാപനത്തിലെ ഡ്രൈവർ 
പനയാത്തിൽ പി.കെ. ജോജിയുടെ വീട്ടിലാണ് കവർച്ച നടന്നത്. ജോജിയും കാഞ്ഞങ്ങാട്
ജില്ലാശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റൻ്റ് ആയ ഭാര്യ മിനി ആൻ്റണിയും പടന്നക്കാട് ചർച്ചിൽ രാത്രി കുർബാനക്ക് പോയ സമയത്തായിരുന്നു കവർച്ച. വീടിൻ്റെ മുൻ വശംവാതിൽ തകർത്ത കവർച്ചാ സംഘം കിടപ്പ് മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ട് പവൻ സ്വർണാഭരണങ്ങളും വെള്ളി അരഞ്ഞാണവും രേഖകളും കവർച്ച ചെയ്തു. അലമാരയിലെ സാധനങ്ങൾ വാരി വലിച്ചിട്ട നിലയിലാണ്. കുർബാന കഴിഞ്ഞ് കുടുംബം മടങ്ങിയെത്തിയപ്പോഴാണ് കവർച്ചാ വിവരം അറിഞ്ഞത്. ഹോസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി. വിരലടയാള വിദഗ്ധരും പൊലീസ് നായയും സ്ഥലത്തെത്തും.
Reactions

Post a Comment

0 Comments