Ticker

6/recent/ticker-posts

കേരളത്തിൽ പുതിയ തിരിച്ചറിയൽ കാർഡ്, കേരളീയത്വം തെളിയിക്കാം

തിരുവനന്തപുരം: ഫോട്ടോ പതിച്ചതും 'കേരളീയത്വം' തെളിയിക്കുന്നതുമായ സ്വ ന്തം തിരിച്ചറിയൽ രേഖയുമായി സംസ്ഥാന സർക്കാർ. നേറ്റിവിറ്റി
സർട്ടിഫിക്കറ്റിന് പകരം നിയമപ്രാ ബല്യമുള്ളതും സ്‌ഥിരമായി ഉപ യോഗിക്കാൻ കഴിയുന്നതുമായ 'നേറ്റിവിറ്റി കാർഡ് വിതരണം ചെയ്യാൻ ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു. സർക്കാർ സേവനങ്ങൾക്ക് ഗുണഭോക്തൃ
തിരിച്ചറിയൽ രേഖയായി ഇത് ഉപയോഗിക്കാം. നിലവിൽ സംസ് ഥാന സർക്കാർ നൽകുന്ന തിരിച്ചറിയൽ രേഖയായി റേഷൻകാർഡ് മാത്രമാണുള്ളത്.
വോട്ടർപട്ടിക തീവ്ര പരിഷ്കര ണത്തിൽ (എസ്.ഐ.ആർ) 12 തിരിച്ചറിയൽ രേഖകളിൽ പോലും റേഷൻകാർഡ് പരിഗണിച്ചില്ല. ഈ സാഹചര്യത്തിലാണ് സർക്കാർ നീക്കം.
വ്യക്തിയുടെ ജനനവും ദീർഘ കാല താമസവും തെളിയിക്കുന്ന രേഖയാണ് നേറ്റിവിറ്റി സർട്ടിഫിക്കറ്റ്. എന്നാൽ, ഇത് നിയമ പ്രാബല്യമുള്ള രേഖയല്ല. ഇതിന് പകരമാണ് ആധികാരിക രേഖയായി പുതിയ കാർഡ് നൽകുക. സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് പുറമേ മറ്റ് ആവശ്യങ്ങൾക്കും ഈ കാർഡ് ഉപ
യോഗിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തഹസിൽദാർക്കാകും വിതരണച്ചുമതല.
ആധാറും വോട്ടർ ഐ.ഡിയു മുള്ളപ്പോൾ മറ്റൊരു തിരിച്ചറിയൽ കാർഡ് എന്തിനെന്ന ചോദ്യത്തിന് ആധാറുള്ളപ്പോഴും നാട്ടിൽ ഭീതി നിലനിൽക്കുകയാണല്ലോ എന്നായിരുന്നു മറുചോദ്യം. താൻ 'ഭാരതീയനാണ്, കേരളീയനാണ്' എന്ന് സ്ഥാപിക്കാനാണ് ഈ രേഖ. കേരളത്തിൽ ജീവി ക്കുന്നയാളാണെന്ന സാക്ഷ്യപത്രമാണ് അത്.
Reactions

Post a Comment

0 Comments