Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് നഗരസഭ: ഐ.എൻ.എല്ലിലെ കെ.ലത വൈസ് ചെയർപേഴ്സണാവും, എൽ.ഡി.എഫ് യോഗത്തിൽ തീരുമാനം

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് നഗരസഭയിൽ ഐ.എൻ.എല്ലിലെ കെ.ലതവൈസ് ചെയർപേഴ്സണാവും. ഇന്ന് ഉച്ചക്ക് അവസാനിച്ച  എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി  യോഗത്തിൽ ലതയെ ഇടത് മുന്നണി
വൈസ് ചെയർപേഴ്സൺ സ്ഥാനാർത്ഥിയാക്കാൾ തീരുമാനമായി. ഐ. എൻ. എൽസമ്മർദ്ദം ശക്തമാക്കിയതോടെ ലതയെ തന്നെ മൽസരിപ്പിക്കാൻ സി.പി.എം സമ്മതിക്കുകയായിരുന്നു. വൈസ് ചെയർമാൻ പദത്തിൽ സി.പി.എം അംഗത്തെ ആക്കാനായിരുന്നു സി.പി.എം നീക്കം. ഇതിനെതിരെ ശക്തമായ നിലപാടുമായി ഐ. എൻ. എൽ രംഗത്ത് വന്നു. കഴിഞ്ഞ ദിവസം നടന്ന സി.പി.എം - ഐ.എൻ.എൽ ഉഭയകക്ഷി യോഗം തീരുമാനമാകാതെ പിരിഞ്ഞിരുന്നു. തുടർന്നാണ് ഇന്ന് കെ.പി.സതീഷ് ചന്ദ്രൻ, അഡ്വ. രാജ് മോഹൻ, വി.വി. രമേശൻ , ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇബ്രാഹീം ഉൾപെടെ പങ്കെടുത്ത യോഗത്തിലാണ് ലതയെ വൈസ് ചെയർപേഴ്സണാക്കാമെന്ന ധാരണയായത്. മൽസരിച്ച അഞ്ച് സീറ്റിൽ വിജയിച്ച ഏക ഐ.എൻ.എൽ സ്വതന്ത്രയാണ് ലത. ഇടത് മുന്നണിയിൽ
 സി. പി ഐക്കും ജനതാദളിനും ഓരോ അംഗങ്ങൾ ഉണ്ട്. ശേഷിക്കുന്ന 19 അംഗങ്ങൾ സി.പി എമ്മിൽ നിന്നുള്ളതാണ്.
Reactions

Post a Comment

0 Comments