Ticker

6/recent/ticker-posts

പ്രതി മാസ്ക് ധരിച്ചില്ല, കോവിഡ് ഡ്യൂട്ടി ചെയ്യുകയായിരുന്ന പൊലീസുകാരനെ വാഹനമിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ യുവാവിന് തടവും പിഴയും

കാസർകോട്:പൊലീസുകാരനെ വാഹനമിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിക്ക് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി.
2020 മെയ് 5 ന് മധുർ എസ്.പി നഗറിൽ   പൊലീസ് ഉദ്യോഗസ്ഥരായ  അബ്ദുൽ വഹാബ്, സനൂപ് എന്നിവർ കോവിഡ് കണ്ടൈൻമെന്റ് സോണിൽ ഡ്യൂട്ടി ചെയ്തുവരവെയാണ് സംഭവം. ഏരിയാൽ കുളങ്ങരയിലെ ഇപോൾ ഉളിയത്തടുക്കയിൽ താമസിക്കുന്ന
 ബീരാൻ അജ്മൽ അമാനെ 21 യാണ് ശിക്ഷിച്ചത്. ഉളിയത്തടുക ഭാഗത്തുനിന്നും ഹെൽമെറ്റ് ധരിക്കാതെയും, മാസ്ക് ധരിക്കാതെയും,  മോട്ടോർ
ബൈക്ക് ഓടിച്ചു വരുന്നത് കണ്ടു നിർത്താൻ സിഗ്നൽ നൽകിയിരുന്നു. പ്രതി  വാഹനം നിർത്താതെ സനൂപിന്റെ ദേഹത്തു ഓടിച്ചു കയറ്റിയതായാണ് കേസ്. പൊലീസിന്റെ ഔദ്യോഗിക കൃത്യ നിർവഹണത്തിന് തടസം വരുത്തുകയും,  ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു.
സനൂപ് റോഡിൽ തെറിച്ചു വീണതിൽ മർമ്മസ്ഥാനത് കൊണ്ടിരുന്നെങ്കിൽ മരണം വരെ സംഭവിക്കുമായിരുന്നു എന്നതിന് വിദ്യാനഗർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ
കാസർകോട് അസ്സിസ്റ്റന്റ് സെഷൻസ് ജഡ്‌ജ്‌ കെ. പി.പ്രിയയാണ് ശിക്ഷിച്ചത്. ഈ സെക്ഷനിൽ  6 മാസം തടവും, സെക്ഷൻ 333 IPC പ്രകാരം 2 വർഷം തടവും 50,000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ 6 മാസം തടവും വിധിച്ചു. അന്നത്തെ വിദ്യനഗർ സബ് ഇൻസ്‌പെക്ടർ ആയിരുന്ന യു.പി. വിപിൻ  അന്വേഷിച്ചു കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷനുവേണ്ടി അഡ്വ. വേണുഗോപാലൻ,അഡ്വ. അഞ്ജലി എന്നിവർ ഹാജരായി.
Reactions

Post a Comment

0 Comments