കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിൽ മടിക്കൈ ഡിവിഷനിൽ നിന്നും വിജയിച്ച സി.പി.എമ്മിലെ കെ. സുജാത പ്രസിഡൻ്റാവും . മുൻ ജില്ലാ പഞ്ചായത്ത് അംഗവും ജനാധിപത്യ മഹിള അസോസിയേഷൻ നേതാവുമാണ്. ഏച്ചിക്കാനം ഡിവിഷനിൽ വിജയിച്ച സി.പി.ഐയിലെ പി. ഗോവിന്ദൻ വൈസ് പ്രസിഡൻ്റാവും . സി . പി . ഐ മടിക്കൈ ലോക്കൽ കമ്മിറ്റി അംഗമാണ്. 15 അംഗ ബ്ലോക്ക് പഞ്ചായത്തിൽ എൽ.ഡി.എഫ് 8, യു.ഡി.എഫ് 7 ഉം ആണ് കക്ഷി നില. സി.പി ഐ ക്ക് രണ്ടും സി.പി.എമ്മിന് 5, ഐ.എൻ.എല്ലിന് ഒര് അംഗങ്ങളുമാണ്. പ്രസിഡൻ്റും വൈസ് പ്രസിഡൻ്റും മടിക്കൈയിൽ നിന്നുമുള്ള വരാണെന്ന പ്രത്യേകതയുണ്ട്. കഴിഞ്ഞതവണ എൽ.ഡി.എഫിന് ഒമ്പത് അംഗങ്ങൾ ആയിരുന്നു കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിൽ ഉണ്ടായിരുന്നു.
0 Comments