Ticker

6/recent/ticker-posts

കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ ആൾ മരിച്ചു

നീലേശ്വരം :കാറും മോട്ടോർ ബൈക്കും
 കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന
 ആൾ മരിച്ചു.
ബാനം സ്വദേശി എ. കെ. ഉപേന്ദ്രൻ  50  ആണ് മരിച്ചത്.
ഡിസംബർ 10 ന് വൈകുന്നേരം 6 ന് പാലായി റേഷൻ കടക്ക് സമീപമായിരുന്നു അപകടം. കാറും ഉപേന്ദ്രൻ ഓടിച്ച  
ബൈക്കും   കൂട്ടിയിടിച്ച അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കാസർകോട് ആശുപത്രിയിലും പിന്നീട് മംഗലാപുരത്തും ചികിത്സയിലായിരുന്നു. മൃതദേഹം മാവുങ്കാൽ ആശുപത്രി മോർച്ചറി സൂക്ഷിച്ചിരിക്കുകയാണ്.  സംസ്കാരം ബാനത്തെ തറവാട്ട് വീട്ടുവളപ്പിൽ  വ്യാഴാഴ്ച രാവിലെ 10.30 ന് നടക്കും. പരേതരായ അടുക്കത്തിൽ കണ്ണൻ തട്ടവളപ്പിൽ ഉണ്ടച്ചിയുടെയും മകനാണ് ഭാര്യ: രാധ അരയി . ഏക മകൾ ദീക്ഷ  (ആറാം ക്ലാസ് വിദ്യാർഥിനി ബാനം സ്കൂൾ) സഹോദരങ്ങൾ: കുഞ്ഞിരാമൻ,  നാരായണി,  ശ്യാമള ,  കൃഷ്ണൻ, രാജൻ .പരേതരായ സുന്ദരൻ,  രമണി.
Reactions

Post a Comment

0 Comments