കാസർകോട്:പൊലീസിനെ കണ്ട് ഉപേക്ഷിച്ച സ്കൂട്ടറിൻ്റെ സീറ്റിനടിയിൽ നിന്നും മയക്ക് മരുന്ന് കണ്ടെത്തി. സ്കൂട്ടർ ഓടിച്ചിരുന്ന യുവാവ് ഓടി രക്ഷപ്പെട്ടു. ഉപ്പള മുസോഡി ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് അംഗങ്ങളായ ആരിഫും ഷൈജുവും സ്കൂട്ടർ തടഞ്ഞു നിർത്തിയപ്പോൾ പ്രശ്നത്തിൽ മറ്റൊരാൾ ഇടപെട്ടു. ഈ സമയം സ്കൂട്ടർ ഉപേക്ഷിച്ച് പ്രതി ഓടി രക്ഷപ്പെട്ടു. തുടർന്ന് മഞ്ചേശ്വരം സ്റ്റേഷനിൽ നിന്നും കൂടുതൽ പൊലീസ് എത്തി സ്കൂട്ടർ പരിശോധിച്ചു. 1.32 ഗ്രാം എം.ഡി. എം .എ സ്കൂട്ടറിൻ്റെ സീറ്റിനടിയിൽ നിന്നും കണ്ടെത്തുകയും ചെയ്തു. മജീദ് എന്ന പ്രതിക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
0 Comments