Ticker

6/recent/ticker-posts

കുണിയ ആർട്സ് ആൻഡ് സയൻസ് കോളേജിലെ ആറ് വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസ്, മൂന്ന് അധ്യാപകരെ തള്ളിയിട്ട് പരിക്കേൽപ്പിച്ചു

കാഞ്ഞങ്ങാട് : വിദ്യാർത്ഥി കോളേജ് കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയതിന് പിന്നാലെകുണിയ ആർട്സ് ആൻഡ് സയൻസ് കോളേജിലെ ആറ് വിദ്യാർത്ഥികൾക്കെതിരെ
 പൊലീസ് കേസെടുത്തു. മൂന്ന് അധ്യാപകരെ തള്ളിയിട്ട് പരിക്കേൽപ്പിച്ചെന്ന കോളേജ് അധികൃതരുടെ പരാതിയിലാണ് വിദ്യാർത്ഥികൾക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തത്. ഡോ. പി. എസ്. ലക്ഷ്മി ഭായിയുടെ പരാതിയിലാണ് കേസ്. ഇവരെ കൂടാതെ സുധീബ്, മുജീബ് എന്നിവരെ ഓഫീസിൽ അതിക്രമിച്ചു കടന്ന് ചീത്ത വിളിച്ച് തള്ളിയിട്ട് പരിക്കേൽപ്പിച്ചെന്നാണ് കേസ്. ഷംഷാദ്, മുഹമ്മദ് ജവാദ്, മുഹമ്മദ് അജ്മൽ, മുഹമ്മദ് അബ്ദുൾ റഹ്മാൻ, അബ്ദുള്ള, റിഷാൻ എന്നിവർക്കെതിരെയാണ് കേസ്.
Reactions

Post a Comment

0 Comments