കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസത്തിൻ്റെ ഭാഗമായാണ് ടൂറിസം ആവശ്യത്തിന് മാത്രമായി കാഞ്ഞങ്ങാട് ഡിപ്പോയ്ക്ക് ബസ് അനുവദിച്ചത്. ആദ്യ ബസിൻ്റെ ഫ്ലാഗ് ഓഫ് കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ
വി.വി. രമേശൻ നിർവ്വഹിച്ചു. ചെമ്മട്ടംവയൽ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നടന്ന ചടങ്ങിൽ അസിസ്റ്റൻ്റ് ട്രാൻസ്പോർട്ട് ഓഫീസർ ആൽവിൻ ടി സേവ്യർ അധ്യക്ഷത വഹിച്ചു. ബഡ്ജറ്റ് ടൂറിസം സെൽ കോർഡിനേറ്റർ കെ. പ്രദീപ്കുമാർ സ്വാഗതം പറഞ്ഞു. അസിസ്റ്റൻ്റ് ഡിപ്പോ എഞ്ചിനീയർ വി.എച്ച്. ദാമോദരൻ, കൺ ട്രോളിംഗ് ഇൻസ്പെക്ടർ കെ.എ. കൃഷ്ണൻ കെ.എസ്.ആർ.ടി.സി ട്രേഡ് യൂണിയൻ പ്രതിനിധികൾ പൊതു പ്രവർത്തകരായ
പി.നന്ദകുമാർ
പി.രാജു ബഡ്ജറ്റ് ടൂറിസം സെല്ലിൻ്റെ സ്ഥിരം യാത്രക്കാരുടെ പ്രതിനിധികളായ രാധാകൃഷ്ണൻ, ജയരാജൻ ആശംസകളർപ്പിച്ചു.
കാഞ്ഞങ്ങാട് മുനിസിപ്പൽ ഓഫീസിന് മുന്നിൽ നഗരസഭാ കൗൺസിലർമാരും ജീവനക്കാരും സ്വീകരണം നൽകി. കെ.എസ്. ആർ.ടി.സിയുടെ വികസനവുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട് ഡിപ്പോയ്ക്ക് നഗരസഭയുടെ ഭാഗത്തു നിന്നും എല്ലാ സഹകരണവും നഗരസഭാ ചെയർമാൻ വാഗ്ദാനം ചെയ്തു. പൂർണമായും
പുതിയ ബസ്റ്റാൻ്റ് കേന്ദ്രീകരിച്ച് ബസ് സർവ്വീസ് ഉടൻ പ്രാവർത്തിക മാകുമെന്നും അപ്പോൾ ടൗൺ കേന്ദ്രീകരിച്ച് ജില്ലാ ആശുപത്രി വഴി സർക്കുലർ സർവീസ് ആരംഭിക്കണമെന്ന നഗരസഭാ ചെയർമാൻ്റെ നിർദ്ദേശം നടപ്പിലാക്കുമെന്ന് കെ.എസ്. ആർ.ടി.സി അധികൃതർ അറിയിച്ചു. 2024 നവംബറിൽ ആരംഭിച്ച കാഞ്ഞങ്ങാട് കെ.എസ്.ആർ.ടി.സി യുടെ ബഡ്ജറ്റ് ടൂറിസം സെൽ ഇതുവരെ ഏകദിന വിനോദ യാത്രകളും ദീർഘദൂര വിനോദയാത്രകളും വിവാഹ- തീർത്ഥാടനയാത്രകളും, ഉൾപ്പെടെ 152 ട്രിപ്പുകൾ ഓപ്പറേറ്റ് ചെയ്തു അമ്പത് ലക്ഷം രൂപ ഡിപ്പോയ്ക്ക് ടിക്കറ്റിതര വരുമാനമായി നേടി. ചുരുങ്ങിയ ചെലവിൽ ജനകീയമായ ബഡ്ജറ്റ് ടൂറിസം സെല്ലിന് വലിയ ഫാൻസ് ഗ്രൂപ്പുകളടക്കം സജീവമാണ്.
0 Comments