Ticker

6/recent/ticker-posts

ക്വാർട്ടേഴ്സ് കുത്തി തുറന്ന് പണവും സാധനങ്ങളും കവർച്ച ചെയ്തു

കാസർകോട്:ക്വാർട്ടേഴ്സ് കുത്തി തുറന്ന് പണവും സാധനങ്ങളും കവർച്ച
 ചെയ്തു. വീടിൻ്റെ വാതിൽ കുത്തി തുറന്ന നിലയിലാണ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുളിയാർ പൊവ്വലിലാണ് കവർച്ച. പി. എ കോംപ്ലക്സിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ബംഗാൾ സ്വദേശി റിഹാൻ അഷറഫിൻ്റെ 23 പണവും
സാധനങ്ങളുമാണ് കവർന്നത്. മുറിയിൽ ബാഗിൽ സൂക്ഷിച്ചിരുന്ന 300 രൂപ 35000 രൂപ വില വരുന്ന ലാപ് ടോപ്പ്, ചാർജർ 2000 രൂപ വില വരുന്ന മൈക്രോഫോൺ, ലാപ്പ്ടോപ്പ് ബാഗ് എന്നിവയാണ് കവർന്നത്. രാവിലെ 11 നും രാത്രി 11 നും ഇടയിലാണ് കവർച്ച.ആദൂർ പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments