Ticker

6/recent/ticker-posts

എന്നെ അന്വേഷിക്കേണ്ടെന്ന് പറഞ്ഞ് കുറിപ്പെഴുതി വച്ച് മോട്ടോർ ബൈക്കിൽ യാത്ര പുറപ്പെട്ട യുവാവിനെ കാണാതായി

കാഞ്ഞങ്ങാട്:എന്നെ അന്വേഷിക്കേണ്ടെന്ന് പറഞ്ഞ് കുറിപ്പെഴുതി വച്ച് മോട്ടോർ ബൈക്കിൽ യാത്ര പുറപ്പെട്ട യുവാവിനെ കാണാതായി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബേഡഡുക്ക വട്ടം തട്ട എരിഞ്ഞി പുഴയിലെ ജിതേഷിനെ 32 യാണ് കാണാതായത്. ഹീറോ ഹങ്ക് ബൈക്കുമായി ഇന്നലെ ഉച്ചക്കാണ് വീട്ടിൽ നിന്നും പോയത്. ''ഇവിടെ ജീവിതം മടുത്തു മനസിന് ഒരു സമാധാനവും കിട്ടുന്നില്ല. ഞാൻ കുറച്ചു കാലം ഒരു യാത്ര പോകുന്നു. എന്നെ അന്വേഷിക്കേണ്ട പ്ലീസ് എൻ്റെ പിറകെ വന്നാൽ ഞാൻ ഉണ്ടാവില്ല.'' എന്നിങ്ങനെ എഴുതി വച്ച് പോയി തിരികെ വന്നില്ലെന്നാണ് പരാതി. പിതാവ് സി. ബാലൻ്റെ പരാതിയിൽ ബേഡകം പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments