അന്യ സംസ്ഥാന
തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബാഗിൽ ഒളിപ്പിച്ച് കാസർകോട് എത്തിച്ച 3.91 കിലോഗ്രാം കഞ്ചാവ് കസ്റ്റഡിയിലെടുത്തു. ചൗക്കി കാവും ഗോളിയിൽ താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശി സുനിൽ പ്രസാദ് 41 ആണ് പിടിയിലായത്. ചൗക്കിയിൽ ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് അംഗങ്ങൾ പിടികൂടി തടഞ്ഞുവെക്കുകയും എസ്.ഐ സി.ആർ.മൗഷമി, പ്രൊബേഷൻ എസ്.ഐ പ്രജിത്ത്, പൊലീസുദ്യോഗസ്ഥരായ നീരജ്, അഭിലാഷ്, ജെയിംസ് എന്നിവർ സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തു.
0 Comments