കാഞ്ഞങ്ങാട് പടന്നക്കാട് ഒഴിഞ്ഞ വളപ്പ്
സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു. റാഷിദിനെതിരെയാണ് പരിയാരം മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തത്. ലേബർ റൂമിലെ
നഴ്സിങ് ഓഫീസർ കെ.വി. സനിലയുടെ പരാതിയിലാണ് കേസ്.
ഇന്നലെ വൈകിട്ട് 7.30 മണിയോടെയാണ് സംഭവം. ഗർഭിണിയായ ഭാര്യയെ അനുമതിയില്ലാതെ ഡിസ്ചാർജ് ചെയ്ത് കൊണ്ട് പോകണമെന്ന് നിർബന്ധം പിടിച്ച്, ആശുപത്രി അധികൃതർ ഡിസ്ചാർജ് ചെയ്യാത്തതിൽ പ്രകോപിതനായാണ് യുവാവ് അക്രമം നടത്തിയതെന്നാണ് പരാതി. ലേബർ റൂമിലേക്ക് അതിക്രമിച്ച് കയറി ഡോറും ഫർണിച്ചറും മറ്റും അടിച്ച് തകർത്ത് ജീവനക്കാരെയും മറ്റും ചീത്ത വിളിച്ച് കൊല്ലുന്ന് ഭീഷണിപ്പെടുത്തി ലേബർ റൂം അടിച്ച് തകർത്ത് 15000 രൂപയുടെ നഷ്ടം വരുത്തിയെന്നാണ് കേസ്.
0 Comments