കർണാടക ആർടിസി ബസും സ്വിഫ്ററ്
കാറും കൂട്ടിയിടിച്ചാണ് അപകടം .
ബദിയടുക്ക, പൈക്ക സ്വദേശി ഷംസുദ്ദീനാ 66ണ് മരിച്ചത്.കാർ ഓടിച്ച മകൻ സൽമാൻ ഫാരിസ് 22 ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിൽസയിലാണ്.
ചെർക്കള, നെല്ലിക്കട്ടയിലാണ്
ദാരുണമായ അപകടം.
മകൻ ഓടിച്ചകാർ കർണ്ണാടക ആർ ടി സി ബസിൽ ഇടിച്ചാണ് പിതാവ് മരിച്ചത്.
വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ നെല്ലിക്കട്ട ടൗൺ ജുമാ മസ്ജിദിന് സമീപമാണ് അപകടം.
കാസർകോട് ഭാഗത്ത് നിന്ന് പുത്തൂരിലേക്ക് പോകുകയായിരുന്ന ബസും പൈക്കയിലേക്ക് വരികയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.
0 Comments