കാസർകോട്:മണൽ കടത്തിയ
ആൾട്ടോ കാറും രണ്ട് ടിപ്പർ ലോറികളും പൊലീസ് പിടിയിൽ. 5 പേരെ കസ്റ്റഡിയിലെടുത്തു. മണൽ കടത്തി കൊണ്ട് പോവുകയായിരുന്ന ആൾട്ടോ കാറിനെ മായിപ്പാടി ഭ്രൂഡ് പുഴ വക്കിൽ നിന്നും വിദ്യാനഗർ പൊലീസ് കസ്റ്റഡിയിലടുത്തു. പട്ള സ്വദേശികളായ ശംസുദ്ദീൻ 52 , അബ്ദുൾ ഖാദർ 42 എന്നിവർക്കെതിരെ കേസെടുത്തു.
കുമ്പള പാച്ചാണി പുഴയിൽ നിന്നും നിയമവിരുദ്ധമായി മണൽ കടത്തിയ രണ്ട് സംഘങ്ങളെ കുമ്പള പൊലീസ് പിടികൂടി. വെവ്വേറെ ദിവസങ്ങളിലായി നടന്ന പരിശോധനയിൽ രണ്ട് ടിപ്പർ ലോറികൾ കസ്റ്റഡിയിലെടുക്കുകയും മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കേരള നദീതട സംരക്ഷണ നിയമപ്രകാരവും  ഭാരതീയ ന്യായ സംഹിത പ്രകാരവുമാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അങ്കടിമൊഗറിൽ ആദ്യ വേട്ടയിൽ രണ്ടുപേർ അറസ്റ്റിലായി.
 രാവിലെ 9.30ഓടെ അങ്കടിമൊഗർ ഗ്രാമത്തിൽ വെച്ചാണ് ആദ്യത്തെ മണൽ കടത്ത് സംഘം പിടിയിലായത്. പാച്ചാണി പുഴയിൽ നിന്നും അനധികൃതമായി മണൽ കയറ്റി പെർമൂദ ഭാഗത്ത് നിന്നും വരികയായിരുന്ന  ടിപ്പർ ലോറി പൊലീസ് തടയുകയായിരുന്നു. 
മൊയ്‌ദീൻ കുഞ്ഞി 32 കോയിപ്പാടി,
കബീർ 46 ഓലയം എന്നിവരെ പിടികൂടി.
എസ്‌.ഐ അനന്ത കൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. 
കയ്യാറിൽ രണ്ടാമത്തെ പിടുത്തം
 ഇന്ന് രാവിലെ 11.20ഓടെ കയ്യാർ മണ്ടേക്കാപ്പിൽ വെച്ചാണ് നടന്നത്. മണ്ടേക്കാപ്പ് ഭാഗത്ത് നിന്നും പെർമുദ്ദെ ഭാഗത്തേക്ക് മണൽ കടത്തുകയായിരുന്ന  ടിപ്പർ ലോറി കുമ്പള എസ്‌.ഐ സനീതും സംഘവും പിടികൂടി. ഈ കേസിൽ കയ്യാർ കൂടൽമാർക്കല സ്വദേശി ഖാലിദിനെ 40  പൊലീസ് അറസ്റ്റ് ചെയ്തു. 
പിടിച്ചെടുത്ത വാഹനങ്ങളും മണലും പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. വരും ദിവസങ്ങളിലും പുഴയോരങ്ങളിൽ കർശന പരിശോധന തുടരുമെന്ന് കുമ്പള പൊലീസ് അറിയിച്ചു.