Ticker

6/recent/ticker-posts

മോട്ടോർ ബൈക്ക് ലോറിയുടെ പിറകിലിടിച്ച് 19 വയസുകാരൻ മരിച്ചു

കാസർകോട്:മോട്ടോർ ബൈക്ക് 
ലോറിയുടെ പിറകിലിടിച്ച് 19 വയസുകാരൻ മരിച്ചു. ദേശീയ പാതയിൽ നിന്നും എക്സിറ്റിലൂടെ സർവീസ് റോഡിലേക്ക് കയറിയ ലോറിക്ക് പിന്നിൽ അതേ ദിശയിൽ നിന്നും യുവാവ് ഓടിച്ചു വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഉപ്പള ഹൊസങ്കടിപാലം കഴിഞ്ഞുള്ള റോഡിൽ ഉച്ചക്കാണ് മരണം. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഉപ്പളയിലെ ഹോട്ടൽ ജീവനക്കാരൻ കർണാടക തുംകൂറിലെ ഐമാനുള്ളയാണ് മരിച്ചത്. അപകടത്തിന് കാരണമായ
ലോറി ഡ്രൈവറുടെ പേരിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.

Reactions

Post a Comment

0 Comments