Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് കേന്ദ്ര സേന റൂട്ട് മാർച്ച് നടത്തി

കാഞ്ഞങ്ങാട് : ഇന്ന് വെെകീട്ട് കാഞ്ഞങ്ങാട്ട് കേന്ദ്ര സേന റൂട്ട് മാർച്ച് നടത്തി.  കേന്ദ്ര സേനയും പൊലീസും സംയുക്തമായാണ് റൂട്ട് മാർച്ചന ടത്തിയത്. പുതിയ കോട്ടക്കും കോട്ടച്ചേരിക്കും ഇടയിലായിരുന്നു റൂട്ട് മാർച്ച്. നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപെട്ട സുരക്ഷ മുന്നൊരുക്കമെന്ന നിലയിൽ ആയിരുന്നു റൂട്ട് മാർച്ച്.ഡി. വൈ. എസ്. പി കെ. പി. സുരേഷ് ബാബു, ഇൻസ്പെക്ടർ കെ.ദിനേശ് ഉൾപെടെ പൊലീസ് ഉദ്യോഗസ്ഥർ റൂട്ട് മാർച്ചിൽ അണിനിരന്നു. കഴിഞ്ഞ തിങ്കളാഴ്ച 200 ഓളം പേർ അടങ്ങുന്ന രണ്ട് ബറ്റാലിയൻ സേന ജില്ലയിൽ എത്തിയിരുന്നു. ജില്ലയിൽ സംഘർഷമേഖലകളിൽ ഇവരെ വിന്യസിക്കുന്നതിൻ്റെ ഭാഗമായാണ് സേന എത്തിയത്. ജി/39 ബിഎസ്എഫ് കോയ് കോയ് കമാൻഡർ എസ്എച്ച് മോഹൻ സിംഗ് മീന അസിസ്റ്റൻ്റ് കമാൻഡൻ്റ് 02 ഐഎൻഎസ്‌പി, മറ്റ് അംഗങ്ങളുമാണ് നിയമസഭാ തിരഞ്ഞെടുപ്പിനായി എത്തിയത്. ജയ്‌പൂരിൽ (രാജസ്ഥാൻ) നിന്നാണ് കാസർകോട്ടെത്തിയത്. പുല്ലൂരിലും ഉളിയത്തടുക്കയിലുമാണ് ഇവർ തങ്ങുന്നത്. 

Reactions

Post a Comment

0 Comments