കാഞ്ഞങ്ങാട്: നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ കണ്ടെത്താനായി ജില്ലാ പൊലീസ് നടത്തിയ പ്രത്യേക ഡ്രൈവ് വൻ വിജയം. പോർട്ടൽ ഉപയോഗപ്പെടുത്തി നടത്തിയ പരിശോധനയിലൂടെ വിവിധ സ്റ്റേഷനുകളിലായി റിപ്പോർട്ട് ചെയ്യപ്പെട്ട പരാതികളിലെ 42 മൊബൈൽ ഫോണുകളാണ് പൊലീസ് വീണ്ടെടുത്തത്.
2026 ഫെബ്രുവരി 25 മുതൽ മാർച്ച് 10 വരെയുള്ള കാലയളവിലാണ് ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളെയും ഏകോപിപ്പിച്ചുകൊണ്ട് പ്രത്യേക പരിശോധന നടന്നത്. കണ്ടെടുത്ത ഫോണുകൾ ഇന്ന് രാവിലെ 11:30-ന് ജില്ലാ പൊലീസ് ആസ്ഥാനത്തെ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പൊലീസ് മേധാവി ബി വി. വിജയ ഭരത് റെഡ്‌ഡി പരാതിക്കാർക്ക് തിരികെ നൽകി.
0 Comments