Ticker

6/recent/ticker-posts

അധ്യാപിക ഫാനിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ

പയ്യന്നൂർ: അധ്യാപികയെ വീട്ടിലെ മുറിയിൽ ഫാനിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
പയ്യന്നൂർ പി എം ശ്രീ കേന്ദ്രീയ വിദ്യാലയയിലെ പ്രൈമറി അധ്യാപിക കുഞ്ഞിമംഗലം,എടാട്ടിൽ താമസിക്കുന്ന
ഉത്തർപ്രദേശ്,മുസഫർ നഗറിലെ ലോകേഷിൻ്റെ മകൾ സുരഭി പാൽ 29ആണ് മരിച്ചത്.  കുഞ്ഞിമംഗലം, എടാട്ടെ ക്വാർട്ടേഴ്സിലെ മുറിയിൽ ഫാനിൽ ഷാളിൽ കെട്ടിത്തൂങ്ങിയ നിലയിൽ കാണുകയായിരുന്നു.
മൂന്ന് വർഷം മൻപാണ് സുരഭിപാൽ പയ്യന്നൂരിലെ കേന്ദ്രീയവിദ്യാലയിൽ അധ്യാപികയായി ചുമതലയേറ്റത്.
 കേന്ദ്രീയ വിദ്യാലയ പ്രിൻസിപ്പാൾ പാലക്കാട് കടമ്പൂരിലെ കെ രാജേന്ദ്രന്റെ പരാതിയിൽ പയ്യന്നൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


Reactions

Post a Comment

0 Comments