Ticker

6/recent/ticker-posts

ആയിരം സ്ഥലങ്ങളിൽ ദാഹജല പന്തലുമായി ഡി.വൈ.എഫ്.ഐ

കാഞ്ഞങ്ങാട്:കൊടും വേനലിൽ ആശ്വാസമായി ജില്ലയിൽ ആയിരം കേന്ദ്രങ്ങളിൽ ദാഹജല സംവിധാനം ഒരുക്കി ഡിവൈഎഫ്ഐ.  പൊതുജനങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന കുടിവെള്ള സംവിധാനം വേനൽക്കാലം മുഴുവൻ എല്ലാ ദിവസവും രാവിലെ മുതൽ വൈകുന്നേരം വരെ പ്രധാന കേന്ദ്രങ്ങളിൽ ലഭ്യമാക്കും.
സ്നേഹമൊരു കുമ്പിൾ ദാഹജല പന്തലുകൾ എന്ന സന്ദേശവുമായി നടത്തുന്ന കുടിവെള്ള വിതരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് നടന്നു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് യതീഷ് വാരിക്കാട്ട് അധ്യക്ഷത വഹിച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി. ഗിനിഷ്, ബ്ലോക്ക്‌ ട്രഷറർ ദീപുരാജ്  സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി സുജിത്ത് മോനാച്ച സ്വാഗതം പറഞ്ഞു.ബ്ലോക്ക് കമ്മിറ്റി അംഗങ്ങൾ,മേഖലാ കമ്മിറ്റി അംഗങ്ങൾ ഉൾപെടെ നിരവധി ആളുകൾ പങ്കെടുത്തു.
Reactions

Post a Comment

0 Comments