Ticker

6/recent/ticker-posts

പിടികൂടിയ പട്ടികളെ സ്കൂൾ പരിസരത്ത് ഇറക്കി വിട്ടു, തിരികെ പിടികൂടിപ്പിച്ച് നാട്ടുകാർ

കാഞ്ഞങ്ങാട്: മറ്റെവിടെ നിന്നോ പിടികൂടിയ പട്ടികളെ സ്കൂൾ പരിസരത്ത് ഇറക്കി വിട്ടു. പ്രതിഷേധമുയർത്തിയ നാട്ടുകാർ ഇറക്കി വിട്ട പട്ടികളെ തിരികെ പിടികൂടി പ്പിച്ച് വാഹനത്തിൽ കയറ്റി വിട്ടു. പള്ളിക്കര ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പരിസരത്ത് ഇന്നലെ വൈകീട്ടാണ് അഞ്ച് തെരുവ് പട്ടികളെ ഇറക്കി വിട്ടത്. ജില്ലാ പഞ്ചായത്തിൻ്റെ മിഷൻ എബിസി വാഹനത്തിലായിരുന്നു പട്ടികളെ കൊണ്ട് വന്നത്. തക്ക സമയത്ത് നാട്ടുകാർ സംഭവം കണ്ടു. ഇതോടെ വാഹനം തടഞ്ഞ് ചോദ്യം ചെയ്തു. മൂന്ന് പേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. നാട്ടുകാർ സംഘടിച്ച് നിന്നതോടെ ഇറക്കി വിട്ട പട്ടികളിൽ നാലെണ്ണത്തിനെ ഇവർ ഏറെ പണി പെട്ട് പിടികൂടി. ഒന്നിനെ കിട്ടിയില്ല. വലയിട്ട് പിടിച്ച പട്ടികളെ വാഹനത്തിൽ തന്നെ കൊണ്ട് പോയി. അക്രമവാസന കാട്ടുന്നവലിയ പട്ടികളെയായിരുന്നു ജനവാസ സ്ഥലത്ത് ഇറക്കി വിട്ടതെന്ന് നാട്ടുകാർ പറഞ്ഞു.  ഇത് ചെയ്തതിനെതിരെ നാട്ടുകാർ പ്രതിഷേധം അറിയിച്ചു. വന്ധ്യംകരണത്തിന് ചെർക്കളയിൽ നിന്നും പിടികൂടിയ പട്ടികളെയാണ് പള്ളിക്കരയിൽ ഉപേക്ഷിച്ചതെന്നാണ് പറയുന്നത് .

Reactions

Post a Comment

0 Comments