Ticker

6/recent/ticker-posts

പത്ത് വയസുകാരിയെ പീഡിപ്പിച്ച് ഫിനോയിൽ കൊടുത്ത് കൊല്ലാൻ ശ്രമം

കാസർകോട്:പത്ത് വയസുകാരിയെ നിരന്തരം  പീഡിപ്പിച്ചു. തുടർന്ന്
ഫിനോയിൽ കൊടുത്ത് കൊല്ലാൻ ശ്രമം. 29 കാരനായ പ്രതിക്കെതിരെ പോക്സ് സോ, പീഡനം, തട്ടിക്കൊണ്ട് പോകൽ, വധശ്രമത്തിനുൾപെടെ ബദിയഡുക്ക പൊലീസ് കേസെടുത്തു. കുട്ടിയുടെ അകന്ന ബന്ധുവായ യുവാവ് കുറെ കാലമായി, പെൺകുട്ടിയുടെ വീട്ടിൽ ആണ് താമസിച്ചുവന്നത്. ഈ സമയത്ത് ആയിരുന്നു പല പ്രാവശ്യം പീഡിപ്പിച്ചത് . യുവാവിൻ്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ പെൺകുട്ടി കുട്ടിയുടെ പിതാവ് വീട്ടിൽ താമസിക്കുന്നതിൽ നിന്നും വിലക്കി. പിന്നാലെയാണ് പെൺകുട്ടിയെ ഫിനോയിൽ കൊടുത്ത് കൊല്ലാൻ ശ്രമിച്ചത്. സമീപത്തെ കാട്ടിലേക്ക് ബലമായി കൊണ്ട് പോയും ഫിനോയിൽ കുടിപ്പിച്ചു. കുട്ടി ആശുപത്രിയിലാണ്. അൽപ്പം ഫിനോയിൽ അകത്ത് ചെന്ന പ്രതി പൊലീസ് കാവലിൽ ആശുപത്രിയിലാണ്.
Reactions

Post a Comment

0 Comments