കാഞ്ഞങ്ങാട്:പൂച്ചക്കാട് അരക്കോടിയുടെ സ്വർണ കവർച്ച കേസിൽ പ്രതിയെ തിരിച്ചറിയാൻ സഹായിച്ചത് ഹവായ് ചെരിപ്പ്. കവർച്ച നടന്ന പ്രവാസി അബ്ദുൾ മജീദിൻ്റെ അരയാൽ തറയിലെ വീട്ട് പരിസരത്ത് നിന്നും പരിശോധനക്കിടെ പൊലീസിന് ഒരു ഹവായ് ചെരിപ്പ് ലഭിച്ചിരുന്നു. വീട്ടുകാരുടെ തല്ലാത്ത ഈ ചെരിപ്പ് മോഷ്ടാവിൽ നിന്നും നഷ്ടപ്പെട്ടതാണെന്ന് പൊലീസ് ഉറപ്പിച്ചു. പുതുതായി രംഗത്തിറങ്ങിയ കള്ളന്മാർ ഹവായ് ചെരിപ്പ് ധരിക്കാറില്ലെന്നറിയുന്ന പൊലീസ് പഴയ കള്ളന്മാരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. പൊലീസിൻ്റെ ലിസ്റ്റിലുള്ള കള്ളന്മാരെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കുന്നതിനിടയിലാണ് ഷൊർണൂർ പൊലീസ് മറ്റൊരു കേസിൽ പ്രതിയെ പിടികൂടിയത്. ഈ കേസിൽ റിമാൻഡിലുള്ള പ്രതി മേട്ടുപ്പാളയം സ്വദേശി രാജനെ 63 കോടതി വഴി കസ്റ്റഡിയിലെടുത്ത് പൂച്ചക്കാട്ടത്തിക്കും. തുടർന്ന് 45 പവനും അരലക്ഷം രൂപയും കണ്ടെത്തും. ബേക്കൽ ഡി.വൈ.എസ്.പി എം.പി. ആസാദ്, എ.എസ്. പി , എസ്. ഐ അഖിൽ സെബാസ്റ്റ്യൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
0 Comments