Ticker

6/recent/ticker-posts

വാടകക്കെടുത്ത നിരവധി കാറുകൾ മറിച്ചു വിറ്റ കാഞ്ഞങ്ങാട് സ്വദേശി അറസ്റ്റിൽ

കാഞ്ഞങ്ങാട്: വൻ തുക വിലയുള്ള
കാറുകൾ വ്യാപകമായി വാടകക്കെ
ടുത്ത് തട്ടിപ്പ് നടത്തുന്ന കാഞ്ഞങ്ങാട് സ്വദേശി അറസ്റ്റിൽ. ആവിക്കര സ്വദേശി ഷംസുദ്ദീനാണ് 46അറസ്ററിലായത് . വിദ്യാനഗർ പൊലീസ് ആണ് പ്രതിയെ അറ സ്റ്റു ചെയ്തത്. കാഞ്ഞങ്ങാട്, വിദ്യാനഗർ, കാസർകോട് , ബദിയഡുക്ക, മേൽപ്പറമ്പ  ഉൾപെടെ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പ്രതിക്കെതിരെ കേസുകൾ ഉണ്ട്.
വിദ്യാനഗർ സ്വദേശിനിയായ യുവതിയുടെയും ബന്ധുക്കളുടെയുമടക്കം വൻ തുക വില വരുന്ന മൂന്ന് കാറുകൾ തട്ടിയെടുത്ത കേസിലാണ് അറസ്ററ്. മാസങ്ങൾ ഇടപെട്ട കാലയളവുകളിലായിരുന്നു ഓരോ പ്രദേശത്ത് നിന്നും കാറുകൾ വാടകക്ക് വാങ്ങിയിരുന്നത്. തുടർന്ന് കാറുകൾ മറ്റുള്ളവർക്ക് പണയം വെക്കു
കയാണ് പതിവ്. വാഹന ഉടമകളിൽ നിന്നും മാസ വാടകക്ക് കാർ വാങ്ങിയാണ് തട്ടിപ്പ് .
 കാറുകൾ എറണാകുളത്ത് ഉൾപെടെ എത്തിച്ചാണ് തട്ടിപ്പ് നടത്തുന്നത്. വാഹന ഉടമകൾ അന്വേഷിച്ചെത്തുമ്പോൾ മുങ്ങി നടക്കലാണ് പ്രതിയുടെ രീതി. വിവിധ ജില്ലകളിൽ പ്രതിക്കെതിരെ കേസുണ്ടെന്നാണ് വിവരം. പ്രതി വർഷങ്ങളായി ആവിക്കരയിൽ വാടകക്ക് താമസമാണ്.

Reactions

Post a Comment

0 Comments