കാഞ്ഞങ്ങാട്:ഭർതൃവീട്ടിൽ വച്ച് എലി വിഷം കഴിച്ച യുവതി മരിച്ചു . കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം. വെസ്ററ്
എളേരി നാട്ടക്കല്ലിലെ പി. പത്മനാഭൻ്റെ മകൾ ദീപ 22 യാണ് മരിച്ചത്.
ഭർത്താവ് സനീഷിൻ്റെ ആന മഞ്ഞൾ
കായക്കൊന്നിലെ വീട്ടിൽ ഇക്കഴിഞ്ഞ 23 ന് വൈകീട്ട് 3.30 മണിയോടെ എലി വിഷം കഴിച്ച് അവശനിലയിൽ കാണുകയായിരുന്നു. വ്യാഴാഴ്ച രാത്രിയോടെ മരിച്ചു.
പിതാവിൻ്റെ പരാതിയിൽ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്ത് തുടർനടപടികൾ ആരംഭിച്ചു. മക്കൾ
 ദീപ്ത 3, ശ്രീയാംദേവ് ഒരു വയസ്, സഹോദരങ്ങൾ: ദീപു ദിവ്യ .