കാസർകോട്:പൊലീസുകാരന് കുത്തേറ്റു . കാസർകോട് പുതിയ ബസ് സ്റ്റാൻഡിലാണ് സംഭവം. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലെ സിവിൽ പൊലീസ് ഓഫീസർ സന്ദീപിനാണ് 38 കുത്തേറ്റത്. വലതു കൈക്കാണ് കുത്തേറ്റത്. കഴുത്തിന് നേരെ കത്തി വീശിയത് തടഞ്ഞതിൽ കൈയിൽ കൊണ്ടതാണെന്ന് പൊലീസുകാരൻ പരാതിയിൽ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് നെക്രാജെ സ്വദേശികളായ സഫ് വാൻ, അമീർ, കാഞ്ഞങ്ങാട് കല്ലൂരാവിയിലെ മുഹമ്മദ് ഷെമീൻ എന്നിവർക്കെതിരെ കാസർകോട് പൊലീസ് നരഹത്യ ശ്രമത്തിന് കേസെടുത്തു.
ഒന്നാം പ്രതിയാണ് പൊലീസുകാരനെ കുത്തിയത്.
ഹെൽമറ്റ് ധരിക്കാതെ മോട്ടോർ ബൈക്കിൽ മൂന്ന് പേർ വരുന്നത് കണ്ട് കൺട്രോൾ റൂം എസ്. ഐ വാഹനം പിടികൂടുന്നതിനിടെ പ്രതികൾ തട്ടിക്കയറി. പ്രശ്നത്തിൽ ഇടപെട്ടപ്പോഴാണ് പൊലീസുകാരന് കുത്തേറ്റത്. പ്രതികൾ അറസ്ററിലാണ്.
0 Comments