നീലേശ്വരം: മോട്ടോർ
ബൈക്കിടിച്ച് വഴിയാത്രക്കാരൻ്റെ രണ്ട് പല്ലുകൾ ഇളകി തെറിച്ചു. വഴിയാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. അപകടമുണ്ടാക്കിയ ബൈക്ക് യാത്രക്കാരനെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു.
മടിക്കൈ ബങ്കളത്തെ പി. പി. മധു 51 വി നാണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം വൈകീട്ട് പേരോൽ അങ്കകളരിയിലാണ് അപകടം . റോഡരികിലൂടെ നടന്ന് പോകവെ ബൈക്ക് ഇടിച്ച് റോഡിൽ തെറിച്ച് വീഴുകയായിരുന്നു.
0 Comments