Ticker

6/recent/ticker-posts

ലോട്ടറി വിൽപ്പനക്കാരൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്: മുൻ ദിനേശ് ബീഡി തൊഴിലാളിയും
ലോട്ടറി വിൽപ്പനക്കാരനുമായിരുന്ന ആളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.
ഇന്ന് രാവിലെ 6.30 മണിയോടെ ചെറുവത്തൂർ മയിച്ച റെയിൽവെ ട്രാക്കിന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കാണുകയായിരുന്നു.
മയിച്ച വയലിൽ വീട്ടിൽ വളപ്പിൽ
 അമ്പുവിൻ്റെ മകൻ കുഞ്ഞിക്കണ്ണൻ 65 ആണ് മരിച്ചത്.
ചന്തേര പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
Reactions

Post a Comment

0 Comments