കാഞ്ഞങ്ങാട് :സ്റ്റാർട്ടാക്കി മുന്നോട്ട് നീങ്ങിയ 
കാറിന് തീപിടിച്ചു. ഇന്ന്
വൈകീട്ട് അജാനൂർ
 ഇഖ്ബാൽ നഗറിലാണ് സംഭവം. കാറിലുണ്ടായിരുന്ന ഇഖ്ബാൽ നഗർ
 സ്വദേശി ചാടിയിറങ്ങി രക്ഷപ്പെട്ടു. 
ഇഖ്ബാൽ സ്കൂളിന് പിറകിലെ അഹമ്മദലിയുടെ കാറിനാണ് തീ പിടിച്ചത്. വീട്ടിൽ നിന്നും കാർ പുറത്തേക്ക് ഓടിക്കുന്നതിനിടെ ശബ്ദത്തോടെ കാറിൽ നിന്നും പുക ഉയർന്നു. പെട്ടന്ന് അദ്ദേഹം പുറത്തേക്ക് ചാടിയിറങ്ങി രക്ഷപ്പെട്ടു.
മുൻ ഭാഗത്താണ് തീ പിടിച്ചത് എഞ്ചിൻ പൂർണമായി കത്തി . ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീയണച്ചു. 
ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് കരുതുന്നു.